Please enable javascript.Barry Jarman,മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന ബാരി ജർമൻ അന്തരിച്ചു - former australian wicket-keeper and captain barry jarman dies - Samayam Malayalam

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന ബാരി ജർമൻ അന്തരിച്ചു

Samayam Malayalam | 18 Jul 2020, 6:31 pm
Subscribe

മുൻ ഓസീസ് വിക്കറ്റ് കീപ്പറും ഐസിസി മാച്ച് റഫറിയുമായിരുന്ന ബാരി ജർമൻ 84ാം വയസ്സിൽ അന്തരിച്ചു

മുൻ ഓസീസ് നായകൻ ബാരി ജർമൻ
മുൻ ഓസീസ് നായകൻ ബാരി ജർമൻ
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായിരുന്ന ബാരി ജർമൻ 84ാം വയസ്സിൽ അന്തരിച്ചു. 1936 ഫെബ്രുവരി 17ന് ജനിച്ച ജർമൻ 1956ലാണ് ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്രീൻ പാർക്കിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെയായിരുന്നു അരങ്ങേറ്റം. വിക്കറ്റ് കീപ്പർ വാലി ഗ്രോട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ജർമനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.

1966ൽ ഗ്രോട്ട് വിരമിച്ചതിന് ശേഷമാണ് ജർമൻ ഓസ്ട്രേലിയൻ ടീമിൻെറ സ്ഥിരം വിക്കറ്റ് കീപ്പറാവുന്നത്. 1968ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ജർമനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഹെഡ്ഡിങ്ലി ടെസ്റ്റിൽ നായകൻ ബിൽ ലോറിയുടെ അഭാവത്തിൽ ക്യാപ്റ്റനാവുകയും ചെയ്തു. 19 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്.

Also Read: വനിതാ ക്രിക്കറ്റിലെ സൂപ്പർതാരത്തിന് പിറന്നാൾ; സ്മൃതി മന്ദാനയെക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!!

191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 5615 റൺസും നേടിയിട്ടുണ്ട്. 1968-69ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 1995ൽ ഐസിസിയുടെ ആദ്യത്തെ മാച്ച് റഫറിമാരിൽ ഒരാളായി ജർമനെ നിയമിക്കുകയും ചെയ്തിരുന്നു.

Also Read: കാലിസും പൊള്ളോക്കും വില്ലന്‍മാരോ? ദക്ഷിണാഫ്രിക്കന്‍ ടീമിനുള്ളില്‍ അരങ്ങേറിയത് വംശീയതയെന്ന് എൻടിനി!!
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ