Please enable javascript.Thuppettan Death,ചിത്രകാരനും നാടകകൃത്തുമായ തുപ്പേട്ടന്‍(90) അന്തരിച്ചു - playwright and director thuppettan died at 90 - Samayam Malayalam

ചിത്രകാരനും നാടകകൃത്തുമായ തുപ്പേട്ടന്‍(90) അന്തരിച്ചു

Samayam Malayalam | 1 Feb 2019, 8:05 pm
Subscribe

'വ​ന്ന​ന്ത്യേ കാ​ണാം' എ​ന്ന ന​ട​ക​ത്തിലൂടെ 2003-ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേടിയെത്തിയിരുന്നു. ഇത് കൂടാതെ ത​ന​തു​ലാ​വ​ണം, മോ​ഹ​ന​ സു​ന്ദ​ര​പാ​ലം എ​ന്നി​വ​യാ​ണ് ഇദ്ദേഹത്തിൻ്റെ മറ്റു പ്ര​ധാ​ന നാ​ട​ക​ങ്ങ​ള്‍.

ഹൈലൈറ്റ്:

  • സുബ്രഹ്മണ്യൻ നമ്പൂതിരി എന്നതായിരുന്നു തുപ്പേട്ടൻ്റെ യഥാര്‍ത്ഥ പേര്.
  • വാര്‍ധക്യ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
  • തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
thuppettan
തൃശൂര്‍: പ്രമുഖ ചിത്രകാരനും നാടകകൃത്തും നാടക സംവിധായകനുമായ തുപ്പേട്ടന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. സുബ്രഹ്മണ്യൻ നമ്പൂതിരി എന്നതായിരുന്നു തുപ്പേട്ടൻ്റെ യഥാര്‍ത്ഥ പേര്. വാര്‍ധക്യ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
'വന്നന്ത്യേ കാണാം' എന്ന നടകത്തിലൂടെ 2003-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇത് കൂടാതെ തനതുലാവണം, മോഹന സുന്ദരപാലം എന്നിവയാണ് ഇദ്ദേഹത്തിൻ്റെ മറ്റു പ്രധാന നാടകങ്ങള്‍.

തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിൻ്റെയും മകനായി 1929 മാർച്ച് 1-നാണ് തുപ്പേട്ടൻ ജനിച്ചത്. പാഞ്ഞാൾ വിദ്യാലയം, സി.എൻ.എൻ. ഹൈസ്‌കൂൾ, ചേർപ്പ്‌, എസ്‌.എം.ടി. എച്ച്‌.എസ്‌. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂൾ ഓഫ്‌ ആർട്ട്‌സ്‌, മദ്രാസ്‌ എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഒരു വർഷം കൊച്ചിയിൽ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട്‌ 27 വർഷം പാഞ്ഞാൾ സ്‌കൂളിലും ചിത്രകലാ അദ്ധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയാണ്. സുമ, സാവിത്രി, അജിത, രവി, രാമൻ എന്നിവർ മക്കളാണ്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ