Please enable javascript.Sanal Kumar Sasidharan,കള്ളവോട്ടിനെതിരെ പ്രതികരിച്ച് സനൽ കുമാർ ശശിധരൻ - kannur model communism is fake says sanal kumar sasidharan - Samayam Malayalam

കള്ളവോട്ടിനെതിരെ പ്രതികരിച്ച് സനൽ കുമാർ ശശിധരൻ

Samayam Malayalam | 28 Apr 2019, 3:49 pm
Subscribe

കള്ള വോട്ട് നേടിയും എതിരാളികളെ വെട്ടിക്കൊലപ്പെടുത്തിയും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് ചിലർക്കെന്നും സനൽ കുമാർ ശശിധരൻ കുറിച്ചു. കണ്ണൂരിലെ പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സനൽ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.

sanal kumar
കോഴിക്കോട്: കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ആദർശബോധമുള്ള ഇടതുപക്ഷക്കാരൻ അങ്ങോട്ട് മാറി നിലക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടതെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

കള്ള വോട്ട് നേടിയും എതിരാളികളെ വെട്ടിക്കൊലപ്പെടുത്തിയും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് ചിലർക്കെന്നും സനൽ കുമാർ ശശിധരൻ കുറിച്ചു. കണ്ണൂരിലെ പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സനൽ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാൽ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാൻ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണ്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ