Please enable javascript.Jayasurya,സ്വപ്നങ്ങള്‍ പലതും ബാക്കിവച്ചാണ് ഷാനവാസ് പോയത്, ആ ചിരിച്ച മുഖം എന്നും ഉള്ളിലുണ്ടാകും: ജയസൂര്യ - actor jayasurya talks about late director naranipuzha shanavas - Samayam Malayalam

സ്വപ്നങ്ങള്‍ പലതും ബാക്കിവച്ചാണ് ഷാനവാസ് പോയത്, ആ ചിരിച്ച മുഖം എന്നും ഉള്ളിലുണ്ടാകും: ജയസൂര്യ

Samayam Malayalam | 24 Dec 2020, 12:54 pm
Subscribe

ഇനിയും ഒരുപാട് പ്രണയകാവ്യങ്ങൾ ആ തൂലികയിൽ നിന്നും പിറക്കാൻ കൊതിച്ചു കാത്തിരിപ്പുണ്ടായിരുന്നു. എന്നും ആ ചിരിച്ച മുഖം എന്റെ ഉള്ളിലുണ്ടാകുമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

jayasurya
സ്വപ്നങ്ങള്‍ പലതും ബാക്കിവച്ചാണ് ഷാനവാസ് പോയത്, ആ ചിരിച്ച മുഖം എന്നും ഉള്ളിലുണ്ടാകും: ജയസൂര്യ
സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജയസൂര്യ. ഷാനവാസിന്റെ സിനിമയായ സൂഫിയും സുജാതയില്‍ പ്രധാന വേഷത്തിലെത്തിയത് ജയസൂര്യയായിരുന്നു. ഒരുപാടു നല്ല ഓർമകൾ ബാക്കിവച്ചാണ് ഷാനവാസ് മറയുന്നതെന്ന് ജയസൂര്യ പറയുന്നു. മനോരമയോടായിരുന്നു ഷാനവാസിന്റെ പ്രതികരണം.

Also Read: ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും, കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി; ഷാനവാസിന് വിട ചൊല്ലി മലയാള സിനിമ
''സൂഫിയും സുജാതയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. ചിലരെ പരിചയപ്പെടുമ്പോൾ നമുക്ക് ഇദ്ദേഹത്തെ മുൻപേ അറിയാമല്ലോ എന്ന് തോന്നില്ലേ, അത്തരമൊരു അടുപ്പം ഷാനവാസിനോട് തോന്നിയിരുന്നു. ഒരുപാടു നല്ല നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം ആ ലൊക്കേഷനിൽ ഉണ്ടായി'' ജയസൂര്യ പറയുന്നു. ഈ അടുത്ത ദിവസങ്ങളിൽ തങ്ങൾ ഏറെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു, ചില സ്വപ്‌നങ്ങൾ അദ്ദേഹം പങ്കുവയ്ച്ചിരുന്നു. അദ്ദേഹം ചില തിരക്കഥയുടെ പണിപ്പുരയിലായിരുന്നു. സ്വപ്‌നങ്ങൾ പലതും ബാക്കിവച്ചാണ് ഷാനവാസ് നമ്മെ വിട്ടു പോയതെന്നും ജയസൂര്യ പറയുന്നു. ഷാനവാസിന്റെ മരണം അവിശ്വസനീയമാണെന്നും ജയസൂര്യ പറയുന്നു.

ഇനിയും ഒരുപാട് പ്രണയകാവ്യങ്ങൾ ആ തൂലികയിൽ നിന്നും പിറക്കാൻ കൊതിച്ചു കാത്തിരിപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാനവാസിനോടൊപ്പമുള്ള നല്ല ഓർമ്മകൾ ഒരിക്കലും എന്നെവിട്ടുപോകില്ലെന്നും താനും കുടുംബവും അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്നും ആ ചിരിച്ച മുഖം എന്റെ ഉള്ളിലുണ്ടാകുമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

Also Read: രാജീവ് രവിയുടെ 'തുറമുഖം' റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന സിനിമയാണ്. കൂടാതെ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.

പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അട്ടപ്പാടിയിൽ ആയിരിക്കെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ