Please enable javascript.P K Warrier Passed Away,ആയുര്‍വേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു - eminent ayurvedic physician dr p k warrier passed away - Samayam Malayalam

ആയുര്‍വേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു

Samayam Malayalam 10 Jul 2021, 1:27 pm
Subscribe

കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ 100ാം പിറന്നാൾ. കോട്ടയ്ക്ക്ൽ ആര്യവൈദ്യശാല സ്ഥാപിച്ച കോട്ടയ്ക്കൽ പിഎസ് വാര്യരുടെ മരുമകനാണ്. ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തതിൽ ശ്രദ്ധേയൻ

ഹൈലൈറ്റ്:

  • കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ 100ാം പിറന്നാൾ
  • കോട്ടയ്ക്ക്ൽ ആര്യവൈദ്യശാല സ്ഥാപിച്ച കോട്ടയ്ക്കൽ പിഎസ് വാര്യരുടെ മരുമകനാണ്
  • ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തതിൽ ശ്രദ്ധേയൻ
eminent ayurvedic physician dr p k warrier passed away
ആയുര്‍വേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത ആയുര്‍വേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടയ്ക്കലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റിയാണ്.
Also Read : വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡ് മരണ നിരക്ക്; പ്രതിദിന രോഗബാധ 40,000ത്തിന് മുകളില്‍ തന്നെ

ഇക്കഴിഞ്ഞ ‍ജൂൺ എട്ടിനാണ് നൂറാം ജന്മദിനം ആഘോഷിച്ചത്. ആയുര്‍വേദ ഗവേഷണ രംഗത്ത് ഏറ്റവുമധികം സംഭവാനകള്‍ നൽകിയ മലയാളിയായിരുന്നു ഡോ പി കെ വാര്യർ. കോട്ടയ്ക്ക്ൽ ആര്യവൈദ്യശാല സ്ഥാപിച്ച കോട്ടയ്ക്കൽ പിഎസ് വാര്യരുടെ മരുമകനാണ്.

ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തതിൽ ശ്രദ്ധേയനാണ് പി കെ വാര്യര്‍. രാജ്യത്തെ പ്രധാനമന്ത്രിമാരെയും രാഷ്ട്രപതിമാരേയും അടക്കം വിവിധ ഘട്ടങ്ങളില്‍ ചികിത്സിക്കാൻ സാധിച്ചയാളാണ് പി കെ വാര്യർ.

തന്റെ ജീവിതം ആരംഭിച്ചത് തന്നെ കോട്ടയ്ക്ക്ൽ ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജരായാണ്. പിന്നീട് പടി പടിയായി ഉയരുകയും കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി അദ്ദേഹം അതിന്റെ അധിപനായിരുന്നു അദ്ദേഹം.

Also Read : നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ തെലങ്കാന വിമാനമയച്ച് വിളിക്കുന്നു; കേരളത്തിന് അലസ സമീപനം; രാജീവ് ചന്ദ്രശേഖര്‍

ആയുര്‍വേദത്തിന് പുറമെ സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. രാജ്യം പത്മഭൂഷൻ, പത്മശ്രീ ബഹുമതികള്‍ നൽകി ആദരിച്ച പ്രതിഭയാണ്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ