Please enable javascript.V P Khalid Artist,ചലച്ചിത്ര താരം ഖാലിദ് വിടവാങ്ങി; മരണം ഷൂട്ടിംഗിനിടെ - actor v p khalid passed away - Samayam Malayalam

ചലച്ചിത്ര താരം ഖാലിദ് വിടവാങ്ങി; മരണം ഷൂട്ടിംഗിനിടെ

Samayam Malayalam | 24 Jun 2022, 11:23 am
Subscribe

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാം മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു.

ഹൈലൈറ്റ്:

  • സിനിമ-സീരിയൽ നടൻ വി.പി. ഖാലിദ് അന്തരിച്ചു
  • വൈക്കത്തെ ഷൂട്ടിംഗിനിടെയായിരുന്നു അന്ത്യം
  • മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി
actor v p khalid passed away
ചലച്ചിത്ര താരം ഖാലിദ് വിടവാങ്ങി; മരണം ഷൂട്ടിംഗിനിടെ
ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിംഗിനിടെ ആയിരുന്നു മരണം. ഫോര്‍ട്ട് കൊച്ചി ചുളളിയ്ക്കല്‍ സ്വദേശി വലിയകത്ത് പരീത് ഖാലിദ് എന്നാണ് മുഴുവന്‍ പേര്. ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു. മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് വി.പി. ഖാലിദിന്റെ മക്കള്‍.
Also Read: എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല, ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു; ഇടറുന്ന ശബ്ദത്തോടെ ജഗദീഷ്

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാം മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകവും സിനിമയും ടെലിവിഷന്‍ പരിപാടികളുമായി ഏറെ സജീവമായിരുന്നു അദ്ദേഹം. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട നടന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ പരമ്പരയുടെ ഭാഗമാണ്. മറിമായത്തില്‍ ഒരു ചെറിയ വേഷം ചെയ്തായിരുന്നു അദ്ദേഹം തുടങ്ങിയത്. അത് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മറിമായം അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി വിപി ഖാലിദിന് വേഷം നല്‍കുന്നുണ്ടായിരുന്നു.

സിനിമ, സീരിയല്‍, നാടക നടനായി തിളങ്ങിയ ഖാലിദ് ആലപ്പി തീയറ്റേഴ്‌സില്‍ അംഗമായിരുന്ന ഖാലിദ് അക്കാലത്തെ അറിയപ്പെടുന്ന ഗായനുമായിരുന്നു. എപ്പോഴും നിറ ചിരിയോടെ സ്‌ക്രീനില്‍ മിന്നി മറയുന്ന അദ്ദേഹത്തിനു വേണ്ടി സിനിമ-ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്.

Also Watch:
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ