Former Kerala Ranji Trophy Cricketer M Suresh Kumar Passed Away
മുൻ കേരള രഞ്ജി താരം എം സുരേഷ് കുമാർ ആത്മഹത്യ ചെയ്ത നിലയിൽ
Samayam Malayalam | Updated: 9 Oct 2020, 9:55 pm
Subscribe
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എം സുരേഷ് കുമാർ അന്തരിച്ചു
Samayam Malayalamഎം സുരേഷ് കുമാർ (PC: KCA) ആലപ്പുഴ: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എം സുരേഷ് കുമാർ ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിൻെറ മൃതദേഹം കണ്ടെത്തിയത്. സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യയുടെ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കിടയിൽ ഉമ്രി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1973 ഏപ്രിൽ 19ന് ജനിച്ച അദ്ദേഹം 73 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 1991 മുതൽ 2006 വരെ ക്രിക്കറ്റ് കരിയറിൽ സജീവമായിരുന്ന അദ്ദേഹം 196 വിക്കറ്റുകളും 1657 റൺസും നേടിയിട്ടുണ്ട്. 52 മത്സരങ്ങളിൽ കേരളത്തെയും 17 മത്സരങ്ങളിൽ അദ്ദേഹം റെയിൽവേസിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 19 ടീമിൽ രാഹുൽ ദ്രാവിഡിനൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ന്യൂസിലൻറിനെതിരായ യൂത്ത് ടെസ്റ്റിലും ഏകദിനത്തിലുമാണ് കളിച്ചിട്ടുള്ളത്. ദ്രാവിഡിൻെറ നേതൃത്വത്തിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. സ്റ്റീഫൻ ഫ്ലെമ്മിങ്, ഡിയോൺ നാഷ് തുടങ്ങിയ താരങ്ങൾ ന്യൂസിലൻറ് ടീമിലുണ്ടായിരുന്നു. ലെഫ്റ്റ് ആം സ്പിന്നറായ അദ്ദേഹം മികച്ച ബാറ്റ്സ്മാനും ഫീൽഡറും കൂടിയായിരുന്നു.