
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ആരോഗ്യനില മോശമായ അവസ്ഥയിലായിരുന്നു. ബാവായുടെ കബറടക്കം ചൊവ്വാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
ഇന്ന് വൈകിട്ട് ഏഴ് മണിവരെ മൃതദേഹം പരുമല പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കും. വിടവാങ്ങൽ പ്രാർഥനകൾക്കും ചടങ്ങുകൾക്കും ശേഷം രാത്രി എട്ട് മണിയോടെ മൃതദേഹം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് എത്തിക്കും. 13ന് രാവിലെ കാതോലിക്കേറ്റ് അരമന ദേവാലായത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്ന് മണിയോടെ കബറടക്ക ശുശ്രൂഷ നടക്കും.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. തൃശൂർ ജില്ലയിലെ കുന്നുംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളൻന്നൂർ ഐപ്പിൻ്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് മുപ്പതിനാണ് പരിശുദ്ധ കാതോലിക്ക ബാവ ജനിച്ചത്. കോട്ടയം സി എം എസ് കോളേജിൽ നിന്ന് എം എ പാസായി. 1972 മെയ് 31ന് ശെമ്മാശപട്ടവും ജൂൺ രണ്ടിന് വൈദിക പട്ടവും സ്വീകരിച്ചു. 11 വർഷക്കാലമാണ് അദ്ദേഹം സഭയെ നയിച്ചത്.