Please enable javascript.Karunam Actress Eliyamma,കരുണത്തിലെ താരം ഏലിയാമ്മ വിടവാങ്ങി! - karunam movie fame eliyamma passes away - Samayam Malayalam

കരുണത്തിലെ താരം ഏലിയാമ്മ വിടവാങ്ങി!

Samayam Malayalam | 26 Mar 2023, 8:42 am
Subscribe

2000 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബിജു മേനോൻ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സണ്ണി സ്റ്റീഫൻ ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചത്.

karunam eliyama
ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയിലെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച നടി തടത്തിൽ ഏലിയാമ്മ (99 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആയിരുന്നു അന്ത്യം.സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കുന്നുംകൈ സെന്റ് സെബാസ്റ്റിൻ ദേവാലയത്തിൽ നടക്കും.. ഏലിയാമ്മ ആദ്യമായി അഭിനയിച്ച ഈ സിനിമയ്ക്ക് 2000-ൽ മാടമ്പ് കുഞ്ഞുകുട്ടൻന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാൻ സമയം ഇല്ലാതെ തിരക്കുകളിൽ മുഴുകുന്ന പുതിയ തലമുറയുടെ കഥയാണ് ചിത്രം. മകളുടെ കോട്ടയത്തെ വീടിന്റെ സമീപത്തായിരുന്നു സംവിധായകൻ ജയരാജന്റെ വീട്. അങ്ങനെയാണ് ഏലിയാമ്മയെ ജയരാജ് പരിചയപ്പെടുന്നത്. ഇതോടെ കരുണം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ക്ഷണിക്കുകയായിരുന്നു.
മഞ്ഞ് വീഴ്ച മൂലം ലെൻസിന് ഫോക്കസ് കിട്ടാത്ത അവസ്ഥ | Vijay | Leo Making Video |


2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. ബിജു മേനോൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, വാവച്ചൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത മറ്റു താരങ്ങൾ. പരേതനായ തടത്തിൽ മത്തായി ഔസേപ്പ് ആണ് ഏലിയാമ്മയുടെ ഭർത്താവ്. മക്കൾ: ലീലാമ്മ, കുട്ടിയമ്മ,പരേതയായ റോസമ്മ, ജോസഫ്, സെബാസ്റ്റിൻ, ജോസ് , സണ്ണി. മരുമക്കൾ: മത്തായി, പാപ്പച്ചൻ കോട്ടയം, പരേതനായ രാജൻ, മേരി, ത്രേസ്യമ്മ, സലീന.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ