Please enable javascript.KTC Abdulla Obituary,നടൻ കെ ടി സി അബ്ദുള്ള അന്തരിച്ചു - ktc abdulla obituary - Samayam Malayalam

നടൻ കെ ടി സി അബ്ദുള്ള അന്തരിച്ചു

Samayam Malayalam | 17 Nov 2018, 10:24 pm
Subscribe

'മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ അഭിനയിച്ചുവരവെയാണ് അന്ത്യം.

ktc abdulla obituary
നടൻ കെ ടി സി അബ്ദുള്ള അന്തരിച്ചു
കോഴിക്കോട്: നടൻ കെ ടി സി അബ്ദുള്ള (82) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ് ഇദ്ദേഹം.

1936ൽ ഉണ്ണിമോയിന്റെയും ബി പാത്തുവിന്റെയും മകനായി പാളയം കിഴക്കെക്കോട്ട പറമ്പിലായിരുന്നു അബ്ദുള്ളയടെ ജനനം. സിനിമ നാടക രംഗത്ത് സജീവമായിരുന്നു അബ്ദുള്ള.

1977ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബ്ദുള്ള സിനിമാ രംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ.

അറുപതുകളിൽ ആരംഭിച്ച യുണൈറ്റഡ് ഡ്രാമാ അക്കാദമിയിലൂടെയാണ് അദ്ദേഹം നാടക അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. കെ പി ഉമ്മർ, മാമുക്കോയ എന്നിവർക്കൊപ്പമായിരുന്നു നാടകാഭിനയ ജീവിതം. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ അഭിനയിച്ചുവരവെയാണ് അന്ത്യം.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ