Friends Pay Their Last Respects To Actress Saranya Sasi In Thiruvananthapuram
ശരണ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍, വീഡിയോ
Lipi | Updated: 9 Aug 2021, 10:01 pm
Subscribe
തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം ശരണ്യയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ചലച്ചിത്രലോകം. കണ്ടുനില്‍ക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്ന രംഗങ്ങളാണ് ശരണ്യയുടെ വീട്ടില്‍ അരങ്ങേറിയത്. അലറിക്കരഞ്ഞുകൊണ്ടാണ് അമ്മ ശരണ്യയുടെ മൃതദേഹത്തിനടുത്തേക്ക് എത്തിയത്.
ഹൈലൈറ്റ്:
നടി ശരണ്യയ്ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ്
35-ാം വയസിലാണ് വിയോഗം
10 വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു
ശരണ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍
തിരുവനന്തപുരം: സിനിമ സീരിയല്‍ നടി ശരണ്യ ശശിയുടെ വേര്‍പാടിന്റെ വേദനയിലാണ് ചലച്ചിത്രലോകം. ശരണ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ശരണ്യയുടെ മൃതദേഹം കണ്ട് അമ്മ അലറി വിളിച്ചു. സിനിമക്കഥയെ വെല്ലുന്ന ജീവിതപോരാട്ടത്തിന് തിരിശ്ശീലയിട്ട് ഒടുവില്‍ ശരണ്യ മടങ്ങിയപ്പോള്‍ പലര്‍ക്കും അത് തീരാവേദനയായി.
അര്‍ബുദത്തോട് പത്ത് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 35 ാം വയസിലാണ് പ്രിയനടി വിടപറഞ്ഞത്. സീരിയല്‍-സിനിമാ രംഗത്ത് സജീവമായിരിക്കെ 2012ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. മഹാരോഗത്തിനെതിരായ മലയാളികളുടെ പ്രിയ നടിയുടെ അസാധാരണ പോരാട്ടമാണ് പിന്നെ കണ്ടത്. തലയിലടക്കം 11 തവണയാണ് ശസ്ത്രക്രിയ നടത്തിയത്. ശ്രീചിത്രയിലെ ഓരോ ശസ്ത്രക്രിയക്ക് ശേഷവും ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് ശരണ്യയെത്തി.
അഭിനയത്തില്‍ വീണ്ടും സജീവമാകണമെന്ന ആഗ്രഹത്തിനിടെയാണ് മെയ് മാസത്തില്‍ കൊവിഡ് കൂടി ബാധിക്കുന്നത്. ഇതോടെ സ്ഥിതി ഗുരുതരമായി. വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിയ നടി അകാലത്തില്‍ മാഞ്ഞുപോയത്. മരണസമയത്തും ആശുപത്രിയില്‍ ഒപ്പം സുഹൃത്തും നടിയുമായ സീമ ജി നായരുണ്ടായിരുന്നു.